15 October, 2022 11:57:21 AM
'ക്യാൻസർ കെയർ ഫോർ ലൈഫ് പദ്ധതി' നിലവിലില്ല; പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് ആർ.സി.സി
തിരുവനന്തപുരം: 'ക്യാൻസർ കെയർ ഫോർ ലൈഫ്' പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ആർ.സി.സി. 2014 ൽ അവസാനിപ്പിച്ച പദ്ധതി ഇപ്പോഴുമുണ്ടെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം വ്യാജ സന്ദേശം വിശ്വസിച്ചു അനേകം പേരാണ് പദ്ധതിയിൽ ചേരാൻ വേണ്ടി ബന്ധപ്പെടുന്നതെന്നും, ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ആർ.സി.സി അഭ്യർത്ഥിച്ചു.