19 September, 2022 01:05:40 PM
പോലീസ് സുരക്ഷയൊരുക്കിയപ്പോള്‍ കെ.കെ.രാഗേഷ് തടഞ്ഞു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവര്‍ണർ
തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെ ഉണ്ടായ പ്രതിഷേധത്തെ പോലീസ് തടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു.
വേദിയില്‍നിന്ന് ഇറങ്ങിവന്നാണ് രാഗേഷ് പോലീസിനെ തടഞ്ഞതെന്നു ഗവര്‍ണര്‍ പറഞ്ഞു. ഇത് സ്വാഭാവികമായ പ്രതിഷേധമല്ലെന്നും ഉന്നത തലഗൂഢാലോചനയുടെ ഭാഗമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ഗവര്‍ണറെ തടഞ്ഞാല്‍ ഏഴു വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124ാം വകുപ്പ് ഗവര്‍ണര്‍ വായിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കേണ്ടതായിരുന്നെന്നും അതുണ്ടായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള തെളിവുകള്‍ പുറത്തുവിടാന്‍ ഗവര്‍ണര്‍ വിളിച്ച വാര്‍ത്താസമ്മേളനം തുടരുകയാണ്.