27 August, 2022 01:10:20 AM
സംസ്ഥാനത്തെ ഒരു കാര്യവും മുഖ്യമന്ത്രി ഭരണത്തലവനായ തന്നെ അറിയിക്കുന്നില്ലെന്നു ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില അടക്കമുള്ള വിഷയങ്ങൾ ഭരണത്തലവനായ ഗവർണറെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ബാധ്യതയാണെങ്കിലും തന്നെ ഒന്നും അറിയിക്കുന്നില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. മുഖ്യമന്ത്രിക്ക് ഏത് സമയത്തും രാജ് ഭവനിൽ വരാം. ആശയ വിനിമയത്തിന് താൻ തയാറാണ്. തന്റെ സർക്കാരുമായി ഏറ്റുമുട്ടലിനില്ല.
ഏതു ബില്ലും പാസാക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ട്. എന്നാൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടതു ഗവർണറുടെ ചുമതലയാണ്. മന്ത്രിമാർ വകുപ്പ് സെക്രട്ടറിമാർക്കൊപ്പമാണ് രാജ്ഭവനിലെത്തേണ്ടത്. പേഴ്സണൽ സ്റ്റാഫുകളെ തന്റെ അടുത്തേക്ക് വിടരുതെന്ന് നിർദേശിച്ചിട്ടുണ്ട്. പൊളിറ്റിക്കൽ സെക്രട്ടറിമാരെ കാണില്ല.
ആർഎസ്എസുമായുള്ള ബന്ധത്തിൽ താൻ എന്നും അഭിമാനിക്കുന്നു. 1986 മുതൽ ആർഎസ്എസുമായി ബന്ധമുണ്ട്. വിദ്യാഭ്യാസരംഗത്തെ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാകാത്തതാണ്. ആർഎസ്എസ് നിരോധിത സംഘടനയല്ല. ആ സംഘടനയിലെ പ്രവർത്തകർ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഗവർണർമാരുമൊക്കെയായെന്നും ഗവർണർ പറഞ്ഞു.