23 August, 2022 09:36:25 PM
തന്റെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമദ് ഖാൻ
തിരുവനന്തപുരം: തന്റെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമദ് ഖാൻ. ബിൽ നിയമമാകണമെങ്കിൽ താൻ ഒപ്പിടണം. നിയമവിരുദ്ധമായ ബില്ലുകളിൽ താൻ ഒപ്പിടില്ലെന്ന് ഗവർണർ വ്യക്തമാക്കി.
പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗുണ്ടയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. കണ്ണൂർ സർവകലാശാല ചരിത്ര കോണ്‍ഗ്രസിൽ ഇർഫാൻ ഹബീബ് തെരിവുഗുണ്ടയെപ്പോലെ പെരുമാറിയെന്ന് ഗവർണർ ആരോപിച്ചു. ഇതാണോ അക്കാദമിക് വിദഗ്ധരുടെ ജോലി. താൻ തെറ്റായ പരാമർശം നടത്തിയാൽ ആക്രമിക്കുയാണോ ചെയ്യേണ്ടത്. ഈ ക്രിമിനൽ മനോനിലയെക്കുറിച്ചാണ് താൻ പറയുന്നത്.
ചരിത്ര കോൺഗ്രസിൽ നടന്നത് പ്രതിഷേധമല്ല, ഗൂഢാലോചനയുടെ ഭാഗമായുള്ള ആക്രമണമായിരുന്നു. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഗൂഢോലോചനയിലെ കൂട്ടുപ്രതിയാണെന്നും ഗവർണർ ആരോപിച്ചു. അക്കാദമിക് വിദഗ്ധരുടെ ജോലി ഗൂഢാലോചനയല്ലെന്ന് ഇർഫാൻ ഹബീബ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.