17 August, 2022 12:54:08 PM
നിര്‍മാണത്തില്‍ അപാകത; റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ നിര്‍മിച്ച റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പലയിടത്തും നിര്‍മാണത്തില്‍ അപാകതയുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടക്കുന്നത്. നിര്‍മാണം നടന്ന റോഡുകളില്‍ നിന്ന് സംഘം സാമ്പിളുകള്‍ ശേഖരിച്ചു.
റോഡില്‍ ശാസ്ത്രീയമായി ടാറിംഗ് നടന്നിട്ടുണ്ടോ എന്നു വിലയിരുത്തും. അപാകത കണ്ടെത്തിയാല്‍ കരാറുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് വിജിലന്‍സ് നീക്കം. തിരുവനന്തപുരത്തെ റോഡുകളിലാണ് ആദ്യം പരിശോധന നടന്നത്. കോട്ടയം ജില്ലയില്‍ ആറ് റോഡുകളിലും മലപ്പുറത്ത് നാല് ഇടങ്ങളിലും പരിശോധന നടത്തി. സംസ്ഥാനത്തെ വിവിധ റോഡുകളില്‍ വിജിലന്‍സെത്തി സാമ്പിളുകള്‍ ശേഖരിക്കും.