10 August, 2022 01:17:03 PM


രഹസ്യമൊഴി പൊതുരേഖയല്ല; സ്വപ്‌നയുടെ മൊഴി സരിതയ്ക്കു നല്‍കാനാവില്ലെന്ന് ഹൈക്കോടതി



കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. രഹസ്യമൊഴി പൊതുരേഖയല്ലെന്ന കണ്ടെത്തലോടെയാണ് സരിതയുടെ ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്.

കേസിൽ സരിത മൂന്നാം കക്ഷി മാത്രമാണെന്നും എന്തിനാണ് രഹസ്യമൊഴി പകർപ്പെന്നും എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ സരിതയ്ക്ക് സാധിച്ചിട്ടില്ലെന്ന് കേസ് പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി. സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി തള്ളിയിരുന്നു. തുടർ‌ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

രഹസ്യമൊഴിയിൽ തന്നെക്കുറിച്ചു ചില പരാമർശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി പകർപ്പിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ജൂൺ 6, 7 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ സ്വപ്ന നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു (ഇഡി) കൈമാറിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K