24 July, 2022 10:20:45 PM
മതതീവ്രവാദസംഘടനകളുടെ വോട്ട് വേണ്ട; ചിന്തന്‍ ശിബിരില്‍ രാഷ്ട്രീയ പ്രമേയം
കോഴിക്കോട്: മുന്നണി വിപുലീകരിക്കണമെന്ന് ചിന്തന്‍ ശിബിരില്‍ രാഷ്ട്രീയ പ്രമേയം. ഇടതു മുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്നാണ് പ്രമേയത്തിലുള്ളത്. കോണ്‍ഗ്രസ് ഇതിന് മുന്‍കൈ എടുക്കണം. വി. കെ. ശ്രീകണ്ഠനാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം, ട്വന്‍റി-20 പോലുള്ള അരാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടുകെട്ട് വേണ്ടെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
മത തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു. സമുദായ സംഘടനകളുമായി സമദൂരം പാലിക്കണമെന്ന തീരുമാനവും പ്രമേയത്തിലുള്‍പ്പെട്ടു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാനുള്ള ബിജെപി ശ്രമം തടയണമെന്നും തീരുമാനമെടുത്തിട്ടുണ്ട്. മുന്നണിയെ വിപുലീകരിച്ച് അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ് സുപ്രധാന തീരുമാനങ്ങളെടുത്തിട്ടുണ്ട്. നേരത്തെ മുന്നണി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമമുണ്ടാകും. മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് തന്നെയാണ് ഇതിന്റെ ചുമതലയുണ്ടാകുക.
പിണറായി വിജയന്‍റെ ഏകാധിപത്യ ശൈലിയില്‍ അസ്വസ്ഥരായ' ചിലരെയും തിരിച്ചെത്തിക്കുമെന്നാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരിലെ തീരുമാനം. രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ഇന്ന് സമാപിച്ചു. കെപിസിസി പുനസംഘടന ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചത്. കെഎസ്‌യു പുനസംഘനട ഉടന്‍ നടത്താനും ധാരണയായി.