13 July, 2022 09:46:29 PM
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ പേരില്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നാളെ വഴിപാടുകള്‍
ഏറ്റുമാനൂര്‍: കോവിഡ് ബാധിതനായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുവേണ്ടി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ വഴിപാട്. ഉത്രം നാളുകാരനായ അദ്ദേഹത്തിന്‍റെ പേരില്‍ നാളെ ക്ഷേത്രത്തില്‍ ക്ഷീരധാരയും മൃത്യുഞ്ജയഹോമവും നടക്കും. സ്റ്റാലിന്‍റെ ആയുരാരോഗ്യസൗഖ്യത്തിനുവേണ്ടി ഡിഎംകെ കോട്ടയം ജില്ലാ സെക്രട്ടറിയായ കോട്ടയം ഗോപകുമാറാണ് ഇദ്ദേഹത്തിന്‍റെ പേരിലുള്ള വഴിപാടുകള്‍ ഇന്ന് ക്ഷേത്രത്തിലെത്തി ശീട്ടാക്കിയത്.
തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച വിവരം സ്റ്റാലിൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്നലെ ക്ഷീണം അനുഭവപ്പെട്ടെന്നും പരിശോധനയിൽ കൊവിഡ് പോസിറ്റീവായി എന്നറിയുകയായിരുന്നുവെന്നും സ്റ്റാലിന്‍ ട്വീറ്റിൽ പറഞ്ഞു. ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയ മുഖ്യമന്ത്രി ഐസൊലേഷനിൽ പ്രവേശിക്കുകയും ചെയ്തു. സ്റ്റാലിന്‍റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.