06 July, 2022 11:13:36 AM


സ​ജി ചെ​റി​യാ​ന്‍റെ രാ​ജി​ക്കാ​യി പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം; നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​യ്ക്ക് പി​രി​ഞ്ഞു



തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സം​ഗി​ച്ച സാം​സ്കാ​രി​ക-​ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ രാ​ജി​ക്കാ​യി നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. സ​ഭാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി. വി​ഷ​യം സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​ത്തു​നി​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

ചോ​ദ്യോ​ത്ത​ര​വേ​ള തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ മുദ്രാവാക്യം വിളിച്ചു പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ചു. പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​തോ​ടെ അം​ഗ​ങ്ങ​ളോ​ട് സ​ഭ​യി​ൽ ഇ​രു​ന്ന് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി​യു​ള്ള പ്ര​തി​ഷേ​ധം സ​ഭ ന​ട​പ​ടി​ക​ൾ​ക്ക് എ​തി​രാ​ണെ​ന്നും സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് പ​ഞ്ഞു.

തു​ട​ർ​ന്നു ചോ​ദ്യോ​ത്ത​ര​വേ​ള​യും ശൂ​ന്യ​വേ​ള​യും റ​ദ്ദാ​ക്കി സ്പീ​ക്ക​ർ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യി​ലേ​ക്ക് ക​ട​ന്നു. ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച ക​ഴി​ഞ്ഞ​തോ​ടെ സ്പീ​ക്ക​ർ സ​ഭ ഇ​ന്ന​ത്തേ​യ്ക്ക് പി​രി​യു​ന്ന​താ​യി അ​റി​യി​ച്ചു. എ​ട്ട് മി​നി​റ്റ് മാ​ത്ര​മാ​ണ് ഇ​ന്ന് സ​ഭ ചേ​ർ​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K