10 June, 2022 03:25:09 PM


കെഎഫ്ഡിസി അധ്യക്ഷസ്ഥാനത്തു നിന്നു ലതിക സുഭാഷിനെ നീക്കണമെന്നാവശ്യപ്പെട്ട് സിഐടിയു യൂണിയൻ



കോട്ടയം: കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) അധ്യക്ഷസ്ഥാനത്തു നിന്നു ലതിക സുഭാഷിനെ നീക്കണമെന്നാവശ്യപ്പെട്ട് സിഐടിയു യൂണിയൻ മുഖ്യമന്ത്രിക്കു കത്തു നൽകി. പിന്നാലെ, വനം മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. സ്ഥാനം ഒഴിയണമെന്നു ലതിക സുഭാഷിനോടു മന്ത്രി ആവശ്യപ്പെട്ടതായും പ്രശ്നം പരിഹരിക്കുന്നതിന് ഒരു മാസം സാവകാശം നൽകണമെന്നു ലതിക മറുപടി നൽകിയതായും സൂചന. കെഎഫ്ഡിസി സ്റ്റാഫ് യൂണിയൻ (സിഐടിയു) ആണു പരാതി നൽകിയത്.

കെഎഫ്ഡിസിക്ക് ഓഫിസോ എസ്റ്റേറ്റോ ഇല്ലാത്ത ജില്ലകളിലൂടെ അധ്യക്ഷയുടെ ഔദ്യോഗിക വാഹനത്തിന്റെ യാത്രകളെപ്പറ്റിയും ബോർഡ് യോഗത്തിന്റെ അംഗീകാരം വാങ്ങാതെ യാത്രാ അലവൻസ് കൈപ്പറ്റിയതിനെപ്പറ്റിയുമാണ് സിഐടിയുവിന്റെ പരാതി. കോർപറേഷന്റെ തോട്ടങ്ങളിലേക്കായി വനംവകുപ്പിന്റെ തോട്ടങ്ങളിൽ നിന്നു തൈ വാങ്ങുകയാണു പതിവ്.
ഇതിനു പകരം സ്വകാര്യ ഏജൻസികൾക്കു കരാർ നൽകാൻ ശ്രമിച്ചെന്നും വിവിധ തസ്തികകളിലേക്ക് 13 പേരെ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിച്ചെന്നുമാണു മറ്റൊരു പരാതി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K