09 June, 2022 11:54:50 AM
സാമ്പത്തികപ്രതിസന്ധിക്കും സമരത്തിനുമിടെ ജീവനക്കാര്‍ക്ക് പ്രമോഷനുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ശമ്പളം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ അനുവദിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 2017 ന് ശേഷ ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ പ്രമോഷന്‍ നല്‍കുന്നത്. അതേസമയം, യൂണിയനുകളുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. എഐടിയുസി ഇന്ന് മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. എന്നാല്‍ എപ്പോള്‍ ശമ്പളം നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ധനവകുപ്പ് 30 കോടി രൂപ ധനസഹായം അനുവദിച്ചെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ നിലപാടുമായി മുന്നോട്ടുപോകുകയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. ശമ്പളം കൊടുക്കാന്‍ 65 കോടി രൂപയാണ് മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 30 കോടിക്ക് പുറമേയുള്ള ബാക്കി തുക കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തന്നെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ആവശ്യമായ 83 കോടി രൂപ പൂര്‍ണമായും സ്വരൂപിക്കാന്‍ കഴിയാത്തതിനാല്‍ ശമ്പള വിതരണം ഇനിയും വൈകും.സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകള്‍ക്ക് പുറമേ എഐടിയുസിയും സമരത്തിലുണ്ട്.