11 March, 2022 11:32:02 AM


കെ-റെയില്‍: ഭൂമി ഏറ്റെടുക്കാന്‍ ആദ്യഘട്ടം 2000 കോടി രൂപ അനുവദിക്കും - ധനമന്ത്രി



തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയില്‍നിന്ന് 2000 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. 63,941 കോടി രൂപ ചെലവഴിച്ച്‌ സംസ്ഥാന - കേന്ദ്ര സര്‍ക്കാറുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 529.45 കിലോമീറ്റര്‍ ദൂരമാണ് പാതക്ക് ഉണ്ടാവുക. ഇത്രയും ദൂരം നാല് മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാനാകും.

കെ-റെയിലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാനത്തിന്റെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ. ഇന്ന് നിലവിലുള്ള ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ യാത്രാ മാര്‍ഗമാണ് ഇലക്‌ട്രിക് ട്രെയിനെന്നും മന്ത്രി പറഞ്ഞു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K