02 March, 2022 06:25:45 PM
ഡിഎംകെ കേരളത്തില്‍ വേരൂന്നുന്നു; സ്റ്റാലിന്‍റെ ജന്മദിനം പ്രമാണിച്ച് വിവിധ പരിപാടികള്‍
കോട്ടയം: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അധ്യക്ഷനായുള്ള ദ്രാവിഡമുന്നേറ്റകഴകം (ഡിഎംകെ) കേരളത്തിലും വേരൂന്നുന്നു. തിരുവനന്തപുരം, ഇടുക്കി, വയനാട്, കോട്ടയം തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളില്‍ പാര്‍ട്ടിക്ക് ഭാരവാഹികളായി. സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി തമിഴ്നാട്ടില്‍ തുടങ്ങിവെച്ച ജനോപകാര പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി കേരളത്തിലും വിവിധ പരിപാടികള്‍ സംസ്ഥാനഘടകം ആസൂത്രണം ചെയ്തിരിക്കുകയാണ്.
ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് കേരളഘടകം സെക്രട്ടറി പുതുക്കോട്ടൈ മുരുകേശന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗം പികെഎസ് ഇളങ്കോവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ഭാരവാഹി പ്രിന്‍സ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജോസഫ് പയസ്, ഇറാനിയോസ്, സുബൈര്‍, അലന്‍ ഡേവിഡ്, കെ.പി.അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയം ജില്ലാ ഭാരവാഹികളായി കോട്ടയം ഗോപകുമാര്‍ (സെക്രട്ടറി), സന്തോഷ് പാറയില്‍, പേരൂര്‍ (പ്രിസീഡിയം പ്രസിഡന്‍റ്), കെ.എസ്.സനല്‍കുമാര്‍, ചിങ്ങവനം (ജോ.സെക്ര), പി.സി.ജോസഫ്, കാണക്കാരി (ജോ.സെക്ര), രാജമ്മ ബാലമുരുകന്‍, നട്ടാശ്ശേരി (ജോ.സെക്ര), പുരുഷോത്തമന്‍ പെരുമ്പായിക്കാട് (ട്രഷ), സുനില്‍ ഏറ്റുമാനൂര്‍, സാബു കെ.വി പള്ളം, ബിജു ആര്‍ നായര്‍ മന്നാമല, ജോമോന്‍ ജോസഫ് കുടമാളൂര്‍, രാജേഷ് അമയന്നൂര്‍ (എക്സിക്യൂട്ടീവ് കമ്മറ്റി) എന്നിവരെ തിരഞ്ഞെടുത്തു.