18 February, 2022 10:05:53 AM
സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി എണ്ണി പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും വികസന ക്ഷേമപ്രവർത്തനങ്ങളിലും
സംസ്ഥാന സർക്കാർ മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡ് കാലത്ത് സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. വാക്സിൻ വിതരണത്തിൽ കേരളം മുന്നിൽ. മഹാമാരിക്കാലത്ത്
ജനങ്ങളെ ചേർത്തു പിടിച്ച സർക്കാർ അവരുടെ ക്ഷേമം ഉറപ്പാക്കി.
സർക്കാരിന്റെ 100 ദിന കർമ പധതി വലിയ മുന്നേറ്റമുണ്ടാക്കും. നീതി ആയോഗിന്റെ കണക്കിലടക്കം കേരളം മുന്നിൽ. പ്രഖ്യാപിച്ച പധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനായി എന്നത് അഭിനന്ദനീയം. ആരോഗ്യ മേഖലയിലടക്കം കേരളം മുന്നിലണ്
കേരളത്തിനുള്ള ജി എസ് ടി വി ഹിതം കുറഞ്ഞത് വലിയ നഷ്ടം.
എല്ലാവർക്കും വീട് ലഭ്യമാക്കാനുള്ള പധതി മാതൃകാപരമായി മുന്നേറുന്നു.
സുസ്ഥിര വികസനത്തിൽ കേരളം
ഒന്നാം സ്ഥാനത്ത്. പഞ്ചവത്സര പധതികൾ നടപ്പാക്കുന്നതിലും മാതൃക. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം
കുറയുകയാണ്. വിഹിതം വർധിപ്പിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. കർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാകണം. കെ റെയിൽ സംസ്ഥാത്തിന്റെ ഗതാഗത, വികസന മേഖലകളിൽ കുതിച്ചു ചാട്ടം സ്യഷ്ടിക്കും. തൊഴിൽ അവസരം വർധിപ്പിക്കും. പരിസ്ഥിതി സൗഹൃദമാണിത്. സംസ്ഥാനത്ത് കുടുതൽ തൊഴിൽ അവസരങ്ങൾ സ്യഷ്ടിക്കുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം തുടങ്ങുന്നതിനിടെ പ്രതിഷേധിച്ച പ്രതിപക്ഷത്തോടു പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധിക്കേണ്ട സമയം ഇതല്ലെന്നും ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്നവർ ശരിയായി പെരുമാറണമെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനം തുടങ്ങുന്നതിനു മുന്പായി പ്രതിപക്ഷനേതാവ് സംസാരിക്കാനായി എഴുന്നേറ്റതാണ് ഗവർണറെ ചൊടിപ്പിച്ചത്.
നേരത്തെ ഗവർണർ ഗോ ബാക്ക് എന്ന വിളികളോടെയായിരുന്നു പ്രതിപക്ഷം ഗവർണറെ സഭയിലേക്കു വരവേറ്റത്.
പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം പരിഗണിക്കാതെ ഗവർണർ പ്രസംഗം തുടങ്ങിയതോടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു പ്രതിപക്ഷം പുറത്തേക്കു പോയി. സഭാ കവാടത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ നിയമവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നുവെന്നും ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദത്തിന് സര്‍ക്കാര്‍ കീഴടങ്ങിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു.
പൊതുഭരണ സെക്രട്ടറിയുടെസ തല തളികയില്‍ വച്ചു നല്കി. സംഘപരിവാറിന്റെ ഏജന്റിനെ പോലെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറും കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.