14 February, 2022 01:05:41 PM


രാജ്യസുരക്ഷയ്ക്കു ഭീഷണി: 54 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍



ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍  ഉത്തരവ് പുറത്തിറക്കി. സ്വീറ്റ് സെൽഫി എച്ച്‌ഡി, ബ്യൂട്ടി ക്യാമറ - സെൽഫി ക്യാമറ, വിവാ വിഡിയോ എഡിറ്റർ, ടെൻസെന്‍റ് എക്‌സ്‌റിവർ, ഓൺമിയോജി അരീന, ആപ്‌ലോക്ക്, ഡ്യുവൽ സ്‌പേസ് ലൈറ്റ് തുടങ്ങിയവ നിരോധിച്ച ആപ്പുകളില്‍ ഉള്‍പ്പെടുന്നു.

ചൈനയിലെ വമ്പൻ ടെക്ക് കമ്പനികളായ ടെൻസെന്‍റ്, ആലിബാബ ഉൾപ്പെടെയുള്ളവരുടെ ആപ്പുകൾക്കാണ് നിരോധനം. ഗെയിമിങ് കമ്പനിയായ നെറ്റ് ഈസിന്‍റെ ആപ്പും നിരോധിച്ചു. 2020 മുതൽ ഇന്ത്യയിൽ നിരോധനമുള്ള ചൈനീസ് ആപ്പുകളുടെ പുതിയ വേർഷനുകളാണ് ഇപ്പോൾ നിരോധിച്ചവയിൽ ഏറെയും.

'ആപ്പുകൾ ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങൾ ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ സെർവറുകളിലേക്ക് കൈമാറുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിരോധന'മെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. ഈ ആപ്പുകൾ തടയാൻ ഗൂഗിൾ പ്ലേ സ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ് സ്റ്റോറുകളോടു മന്ത്രാലയം നിർദേശിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K