04 February, 2022 08:22:09 AM
പാത ഇരട്ടിപ്പിക്കൽ: കോട്ടയം വഴിയുള്ള ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു
തിരുവനന്തപുരം: ഏറ്റുമാനൂർ - കോട്ടയം - ചിങ്ങവനം സെക്ഷനിലെ ട്രാക്ക് ഇരട്ടിപ്പിക്കലിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ഇന്നു മുതൽ മാർച്ച് അഞ്ച് വരെ മൂന്ന് ഘട്ടങ്ങളിലായി നടത്തും. ഇതിന്റെ ഭാഗമായി ഏതാനും ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
ട്രെയിൻ നമ്പർ 22647 കോബ്ര- കൊച്ചുവേളി ദ്വൈവാര സൂപ്പർ ഫാസ്റ്റ് (ഈ മാസം അഞ്ച്, ഒമ്പത്, 12, 16, 19, 23, 26, മാർച്ച് രണ്ട് തീയതികളിൽ പുറപ്പെടുന്നവ) ഈമാസം ഏഴ്, 11,14,18,21, 25, 28 മാർച്ച് നാല് തീയതികളിൽ ആലപ്പുഴവഴി തിരിച്ചുവിടും. ട്രെയിൻ നമ്പർ 17230 സെക്കന്ദരാബാദ്- തിരുവനന്തപുരം സെൻട്രൽ ഡെയിലി ശബരി എക്സ്പ്രസ് ഈമാസം 13 മുതൽ മാർച്ച് നാലുവരെയും ട്രെയിൻ നന്പർ 16649 മാംഗളൂർ സെൻട്രൽ- നാഗർകോവിൽ പ്രതിദിന പരശുറാം എക്സ്പ്രസ് ഈമാസം 14 മുതൽ 23 വരെയും ആലപ്പുഴ തിരിച്ചുവിടും. മൂന്നു ട്രെയിനുകൾക്കും എറണാകുളം സൗത്ത്, ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരം സെൻട്രൽ- ന്യൂഡൽഹി കേരള എക്സ്പ്രസ് (ട്രെയിൻ നമ്പർ 12625 ) ഈമാസം 14 മുതൽ 23 വരെയും കൊച്ചുവേളി- ലോക്മാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസ് (ട്രെയിൻ നന്പർ 12202 ) 17,20 തീയതികളിലും ആലപ്പുഴ സർവീസ് നടത്തും. ഹരിപ്പാട്, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
വിശാഖപട്ടണം- കൊല്ലം ദ്വൈവാര എക്സ്പ്രസ് (ട്രെയിൻ നമ്പർ 18567 ) ഈമാസം 17, 18 സർവീസ് തിരിച്ചുവിടും. എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുണ്ടാകും.
ക്രമീകരണം ഏർപ്പെടുത്തുന്ന ട്രെയിനുകൾ:
1. ട്രെയിൻ നമ്പർ 15906 ദിബ്രുഗഡ്- കന്യാകുമാരി പ്രതിവാര വിവേക് എക്സ്പ്രസ് 15, 22, മാർച്ച് ഒന്ന് തീയതികളിൽ 45 മിനിട്ട് എറണാകുളം ടൗണിനും കോട്ടയത്തിനും ഇടയിൽ പിടിച്ചിടും.
2. ട്രെയിൻ നമ്പർ 12778 കൊച്ചുവേളി- എസ്എസ്എസ് ഹൂബ്ലി പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 17ന് 30 മിനിട്ട് കായംകുളത്തിനും കോട്ടയത്തിനും ഇടയിൽ ക്രമീകരിക്കും.
3. ട്രെയിൻ നമ്പർ 22678 കൊച്ചുവേളി- യശ്വന്ത്പുർ പ്രതിവാര സൂപ്പർ ട്രെയിൻ 18ന് 30 മിനിട്ട് കായംകുളത്തിനും കോട്ടയത്തിനും ഇടയിൽ ക്രമീകരിക്കും.
4. ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം സെൻട്രൽ- ന്യൂഡൽഹി കേരള എക്സ്പ്രസ് ഈമാസം 24,25, 27, മാർച്ച് മൂന്ന് ,നാല് തീയതികളിൽ 35 മിനിട്ട് കായംകുളത്തിനും കോട്ടയത്തിനും ഇടയിൽ ക്രമീകരിക്കും.