02 February, 2022 01:12:43 PM
'മുഖ്യമന്ത്രി വന്നോട്ടെ': ബസ് ചാർജ് വർധനയിൽ ഉടൻ തീരുമാനമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടൻ ചർച്ച നടത്തി ബസ് ചാർജ് വർധനയിൽ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ അത്രയും വർധന ഉണ്ടാകാനിടയില്ലെന്നാണ് സൂചന. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിച്ചാലും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാർഥികൾക്ക് യാത്ര സൗജന്യമാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
ബസ് ചാർജ് വർധിപ്പിക്കുമെന്ന് രണ്ട് മാസം മുന്പ് സർക്കാർ ബസ് ഉടമകൾക്ക് ഉറപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്നു കാണിച്ച് ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മിനിമം ചാർജ് എട്ടു രൂപയിൽ നിന്ന് 10 ആക്കണമെന്നാണ് ശിപാർശ.