02 February, 2022 01:04:37 PM
വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമായേക്കാം; നിലപാട് മാറ്റി ശശി തരൂർ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ഇതുവരെ കൈക്കൊണ്ടിരുന്ന നിലപാട് മാറ്റി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമാവുമോയെന്ന കാര്യം സർക്കാർ പരിശോധിക്കണമെന്ന് തരൂർ ട്വീറ്റ് ചെയ്തു. മൂന്നുവര്ഷത്തിനകം 400 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള് ഓടിക്കുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്.
സിൽവർ ലൈൻ വിഷയത്തില് സംസ്ഥാന സര്ക്കാരിനെ പിന്തുണച്ചതിന് തരൂരിനെതിരെ നേരത്തെ കോണ്ഗ്രസില്നിന്നു തന്നെ കടുത്ത വിമര്ശമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയിൽ പുനഃപരിശോധന വേണമെന്ന നിലപാടിലേക്ക് തരൂർ എത്തിച്ചേർന്നിരിക്കുന്നത്. രാജ്യത്തെ 300 നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.