10 January, 2022 09:44:05 AM
സിൽവർലൈൻ വന്നില്ലെങ്കിൽ ആരും ചത്തുപോകില്ല; ജനങ്ങളുടെ അടിസ്ഥാന സൗകര്യം വികസിക്കണം - ശ്രീനിവാസൻ
കൊച്ചി: അഭിമാന പദ്ധതിയായി സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്ന സിൽവർ ലൈനിനെതിരെ വിമർശനവുമായി നടൻ ശ്രീനിവാസൻ. സിൽവർലൈൻ വന്നില്ലെങ്കിൽ ആരും ചത്തുപോകില്ല. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നൽ നൽകേണ്ടതെന്നും ശ്രീനിവാസൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
ആദ്യം ജനങ്ങളുടെ ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യങ്ങൾ ശരിയാക്കണം. എന്നിട്ട് വേണം സിൽവർലൈൻ നടപ്പിലാക്കാൻ. പദ്ധതിയുടെ പേരിൽ ബാദ്ധ്യത വരുത്തിവയ്‌ക്കരുത്. അങ്ങിനെയുണ്ടായാൽ കടം പോലും ലഭിക്കില്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി. സിൽവർ ലൈൻ വലിയ നേട്ടമാണെങ്കിൽ ഇപ്പോൾ പ്രതിഷേധിക്കുന്ന പാർട്ടികൾക്ക് എതിർപ്പുണ്ടാകില്ലായിരുന്നു. ഭരണത്തിലില്ലാത്ത കാരണം കൊണ്ടും പദ്ധതിയെ എതിർക്കാമെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.