02 January, 2022 04:58:08 PM
രാഷ്ട്രപതിയെ അവഹേളിച്ചത് ദളിതനായതിനാൽ; മുഖ്യമന്ത്രി മറുപടി പറയണം - മുരളീധരൻ
തിരുവനന്തപുരം: കേരള സര്വകലാശാല രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നല്കാത്തതിനെതിരെ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. രാജ്യത്തെ പ്രഥമ പൗരനെ സർക്കാർ അവഹേളിച്ചു. ദളിതനായത് കൊണ്ടാണോ അദ്ദേഹത്തെ അവഹേളിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
സർവകലാശാല സ്വതന്ത്രസ്ഥാപനമാണ്. സംസ്ഥാന സർക്കാർ ചട്ടവിരുദ്ധമായി കാര്യങ്ങളിൽ ഇടപെടുകയാണെന്നും മുരളീധരൻ വിമർശിച്ചു. പ്രതിപക്ഷ നേതാവിനെതിരേയും മുരളീധരൻ വിമർശനം നടത്തി. സതീശന് ഒരു വിവരവുമില്ല. ഡി ലിറ്റ് ശിപാർശ ചെയ്യാനുള്ള അവകാശം ഗവർണർക്കുണ്ട്. അതെങ്കിലും സതീശൻ മനസിലാക്കണമെന്നും മുരളീധരൻ പറഞ്ഞു. പിണറായി പാലും പഴവും കൊടുത്തു വളർത്തുന്ന വക്കീലായി സതീശൻ മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നാവായി സതീശൻ മാറിയെന്നും മുരളീധരൻ പരിഹസിച്ചു.