02 January, 2016 02:14:11 PM
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്കൂളുകള്‍ക്ക് ഫിറ്റ്നസ് നല്‍കില്ല: പി.കെ. അബ്‌ദുറബ്ബ്
മലപ്പുറം: അടിസ്ഥാന- ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാത്ത സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫിറ്റ്‌നസ് നല്‍കില്ലെന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്‌ദുറബ്ബ് . .ഇക്കാര്യം സമയബന്ധിതമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത് ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ബാധ്യതയാണ്. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂള്‍ പരിശോധനാ കാര്യത്തില്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും തദ്ദേശ സ്‌ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത കാലത്ത് സര്‍ക്കാര്‍ സ്‌കൂളുകളുടെ വിദ്യാഭ്യാസ- ഭൗതിക നിലവാരം ഉന്നത നിലവാരത്തിലെത്തുകയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൊഴിഞ്ഞുപോക്കിനു പകരം വിദ്യാര്‍ഥികളുടെ തിരിച്ചുവരവ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
സര്‍വശിക്ഷാ അഭിയാന്‍റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്കുള്ള വിദ്യാഭ്യാസ ശില്‍പശാലയുടെ സംസ്‌ഥാനതല ശില്‍പശാല മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.