07 December, 2021 12:05:08 PM
ജോലി ലഭിക്കാൻ യുവതിയിൽ നിന്നും 38 ലക്ഷം രൂപ തട്ടിച്ച് 'ഓൺലൈൻ മന്ത്രവാദി'
മുംബൈ: 10 വർഷമായി ജോലിയില്ലാതെ ജോലി അന്വേഷിക്കുന്ന മുംബൈയിൽ നിന്നുള്ള 45കാരിയായ സ്ത്രീയോട് ആൾദൈവം ചമഞ്ഞ വ്യക്തി പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് 38 ലക്ഷം രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്. ഓൺലൈനിൽ 'ഹവൻ' നടത്തിയാൽ തന്‍റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് ആൾദൈവം യുവതിയോട് പറഞ്ഞു. ഇക്കാലമത്രയും ഒരു ജോലി ലഭിക്കാൻ ആഗ്രഹിച്ച സ്ത്രീ, തന്‍റെ എല്ലാ ആഭരണങ്ങളും സമ്പാദ്യവും തട്ടിപ്പുകാരന് നൽകി, 'ഓൺലൈൻ ഹവൻ' തന്‍റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കരുതി.
മുംബൈയിലെ ബോറിവലി വെസ്റ്റ് ഏരിയയിൽ പ്രായമായ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന സ്ത്രീ വളരെക്കാലമായി തൊഴിൽ രഹിതയായിരുന്നുവെന്ന് എംഎച്ച്ബി കോളനിയിലെ പോലീസ് പറഞ്ഞു. 2018 ൽ ടിവിയിൽ ഒരു പരസ്യം കണ്ടപ്പോൾ, ഒരു ആൾദൈവം ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ഹവൻ നടത്തിപ്പുകൊണ്ട് പരിഹരിക്കുമെന്ന് അവകാശപ്പെട്ടു. പരസ്യത്തിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് ആ മനുഷ്യനോട് തന്നെ സഹായിക്കാൻ അവർ അഭ്യർത്ഥിച്ചു. 4 വർഷത്തിനിടെ, തന്നെ സഹായിക്കാൻ 'ഹവൻ' ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത അയാൾക്ക് അവർ 38 ലക്ഷം രൂപ നൽകി. ആ മനുഷ്യൻ അവരിൽ നിന്ന് തുടർച്ചയായി 'ഫീസ്' വാങ്ങിക്കൊണ്ടിരുന്നു.
ഇത്രയും കാലം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതെ വന്നപ്പോൾ, നവംബർ 27 ന് ആ സ്ത്രീ അയോധ്യയിലേക്ക് പോയി. എന്നാലവിടെ ഇത്തരത്തിൽ 'ഓൺലൈൻ ഹവൻ' നടത്തിയ ഒരു 'ദൈവം' ഇല്ലെന്ന് കണ്ടെത്തി. മുംബൈയിൽ തിരിച്ചെത്തിയ യുവതി പോലീസിൽ പരാതി നൽകി. അജ്ഞാതനായ ഒരാളെ തിരയുകയാണെന്നും കുറ്റവാളിയെ പിടിക്കാൻ എന്തെങ്കിലും തെളിവുകൾക്കായി വെബ്‌സൈറ്റുകൾ സ്കാൻ ചെയ്യുകയാണെന്നും എംഎച്ച്ബി കോളനിയിൽ നിന്നുള്ള ഒരു പോലീസ് പറഞ്ഞു.