22 November, 2021 11:02:53 AM


യുവാവിന്‍റെ മലദ്വാരത്തിൽ ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ; 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കി



ബംഗളൂരു: യുവാവിന്റെ മലദ്വാരത്തിൽ നിന്ന് ടോയ്‌ലറ്റ് ജെറ്റ് സ്‌പ്രേ നീക്കം ചെയ്തു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലാണ് 32കാരനായ യുവാവിന്റെ മലദ്വാരത്തില്‍ നിന്ന് ജെറ്റ് സ്പ്രേ നീക്കം ചെയ്തത്. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയലിലൂടെയാണ് ഡോക്ടര്‍മാരുടെ സംഘം ജെറ്റ് സ്പ്രേ പുറത്തെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിച്ച രോഗി മദ്യലഹരിയിലായിരുന്നുവെന്ന് കിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ആദ്യം അദ്ദേഹത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരികയും പിന്നീട് ഓപ്പറേഷന്‍ നടത്തുകയുമായിരുന്നു.


ഇത് അപൂര്‍വ്വമായ ഒരു കേസാണെന്നും എങ്ങനെ ഇത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. '' ജെറ്റ് സ്പ്രേ മുകളിലേക്ക് കയറിയതിനാല്‍ രോഗിയുടെ മലദ്വാരത്തില്‍ വലിയ പിളര്‍പ്പ് ഉണ്ടായിരുന്നു. അയാളെ പഴയ രീതിയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് ഒരു നീണ്ട ശസ്ത്രക്രിയ നടത്തേണ്ടി വന്നു. എന്താണ് സംഭവിച്ചതെന്ന് സംസാരിക്കാനോ വിവരിക്കാനോ അയാള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹത്തെ ഐസിയുവില്‍ നിന്ന് റൂമിലേയ്ക്ക് മാറ്റുമെന്നും'' ഡോക്ടര്‍മാര്‍ പറഞ്ഞു.


ഞായറാഴ്ച, കിംസ് ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എപിഎംസി പൊലീസ് കേസെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് രോഗിയെന്നും ഇയാൾ ഭൈരിദേവര്‍കൊപ്പ ഭാഗത്തെ നിര്‍മാണ സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ മൊഴി അനുസരിച്ച് ''വെള്ളിയാഴ്ച രാത്രി ടോയ്ലെറ്റിൽ ജെറ്റ് സ്‌പ്രേയ്ക്ക് മുകളിലേയ്ക്ക് ഇയാൾ വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ അയാള്‍ അമിതമായി മദ്യപിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെ മറ്റു തൊഴിലാളികളാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്''.


സംഭവത്തില്‍ മര്‍ദ്ദനമോ മറ്റ് പരിക്കുകളോ സംഭവിച്ചതിന്റെ സൂചനകളില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇയാൾ നിലവിൽ ജോലി ചെയ്തിരുന്ന സ്ഥലം ഒരു കോളേജാണെന്നും ഇവിടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം നടക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ താന്‍ തനിച്ചായിരുന്നുവെന്ന് രോഗി മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് മുറികളില്‍ ഉറങ്ങുകയായിരുന്ന സുഹൃത്തുക്കളോട് സഹായം ചോദിക്കുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K