21 November, 2021 06:09:51 PM
ഹലാൽ ഭക്ഷണം: ബിജെപിയെ വെട്ടിലാക്കി സന്ദീപ് വാര്യർ

തിരുവനന്തപുരം: ഹലാൽ ഭക്ഷണ വിവാദത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വക്താവ് സന്ദീപ് വാര്യർ. ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ലെന്ന് സന്ദീപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപി സംസ്ഥാന വക്താവിന്റെ അഭിപ്രായപ്രകടനം.
വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്. ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസിന്റെ പ്രയത്നമാകാം. ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരുണ്ടാവുമെന്നും സന്ദീപ് ഫേസ്ബുക്ക് കുറിപ്പിൽ ഓർമിപ്പിക്കുന്നു. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്ന ബിജെപി ഭാരവാഹി യോഗത്തിലെ കർശന നിർദേശം ലംഘിച്ചാണ് സന്ദീപിന്റെ അഭിപ്രായ പ്രകടനം.