20 November, 2021 10:53:01 AM
പൊതുമരാമത്ത് വകുപ്പിലെ മൂന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മൂന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് മൂന്ന് പേരെയും സസ്പെന്‍റ് ചെയ്തത്. കോട്ടയം ഡിവിഷന് കീഴിലുള്ള വിവിധ പൊതുമരാമത്ത് പ്രവൃത്തികളില്‍ നിരുത്തരവാദിത്തപരമായ സമീപനമുണ്ടായി എന്നതിന് സാബിര്‍ എസ് ആണ് സസ്പെന്‍റ് ചെയ്യപ്പെട്ടത്.
കണ്ണൂര്‍ കീഴത്തൂര്‍ പാലം, വണ്ണാത്തിക്കടവ് പാലം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതിന് കമലാക്ഷന്‍ പലേരിയെ സസ്പെന്‍റ് ചെയ്തു. നബാര്‍ഡ് ധനസഹായത്തിനുള്ള പ്രൊപോസല്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നതിന് കാലതാമസം വരുത്തിയതിന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് കെ അജിത് കുമാറിനെയും സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.