10 November, 2021 06:54:00 PM
സിനിമാ ചിത്രീകരണം തടസപ്പെടുത്തിയാൽ നടപടി; യൂത്ത് കോൺഗ്രസിനെതിരെ സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാനുള്ള സമരമാണ് കോൺഗ്രസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമരം സിനിമാ വ്യവസായത്തിനെതിരല്ല. ഷൂട്ടിംഗ് സ്ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോൺഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് കെപിസിസി യോഗ തീരുമാനമാണ്. ഇത്തരം സമരം ചെയ്യാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയമായ ആക്ഷേപങ്ങൾ രാഷ്ട്രീയമായി നേരിടണം. അല്ലാതെ ഭീഷണിപ്പെടുത്തലും ജോലി തടസപ്പെടുത്തുകയുമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ സമരം കോൺഗ്രസിന് ചേർന്ന രീതിയല്ല. പാർട്ടി നിർദ്ദേശം ലംഘിച്ചാൽ നടപടി എടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.