05 November, 2021 09:58:08 AM
തലശേരി ഫസൽ വധം; കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അല്ലെന്ന് സിബിഐ

കണ്ണൂർ: ഫസല്‍ വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന വാദം തെറ്റാണെന്ന് സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവച്ചു. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. 2006 ഒക്ടോബര്‍ 22ന് തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്തുവച്ചായിരുന്നു ഫസല്‍ കൊല്ലപ്പെട്ടത്.
ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയില്‍ വച്ച് പറയിച്ചതാണെന്നും കൊലപാതകത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമാണെന്നും സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകരെന്നും സിബിഐ വ്യക്തമാക്കി.