04 November, 2021 09:32:16 AM
കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം: ശന്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് (ഐഎൻടിയുസി) 48 മണിക്കൂറും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി), കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്), കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) എന്നീ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ശന്പള പരിഷ്കരണം സംബന്ധിച്ച് മന്ത്രിതല ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതിനു ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചത്.