02 November, 2021 05:56:15 PM
അഞ്ച് രൂപ നല്കി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് ചെറിയാന് ഫിലിപ്പ്

തിരുവനന്തപുരം: ചെറിയാന് ഫിലിപ്പ് ഇനി കോണ്‍ഗ്രസില്‍. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ. സുധാകരന് അഞ്ചു രൂപയുടെ അംഗത്വം നല്കി ചെറിയാന് ഫിലിപ്പിനെ സ്വീകരിച്ചു. സിപിഎമ്മിലേക്ക് പോകുന്നവര്‍ക്ക് ചെറിയാന് ഒരു പാഠപുസ്തകമാണെന്നും സുധാകരന് പറഞ്ഞു.
കോൺഗ്രസിൽ നിന്നു തെറ്റിപ്പിരിഞ്ഞ് ഇടത് സഹയാത്രികനായി പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പ് രണ്ട് പതിറ്റാണ്ടിനു ശേഷമാണ് പാർട്ടിയിൽ തിരിച്ചെത്തുന്നത്. മടങ്ങി എത്തിയ ചെറിയാൻ ഫിലിപ്പിനു എന്തു ചുമതല നൽകുമെന്നതു സംബന്ധിച്ച കാര്യത്തിൽ പാർട്ടി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.