31 October, 2021 04:13:05 PM
രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ്-എമ്മിന്..? ജോസ് കെ. മാണി മത്സരിക്കില്ല

കോട്ടയം: ജോസ് കെ. മാണി രാജിവച്ചതോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ്-എമ്മിന് നൽകിയേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിലുണ്ടാകുമെന്ന് എ. വിജയരാഘൻ പറഞ്ഞു.
രാജിവച്ച ഒഴിവു മൂലം ഉണ്ടാകുന്ന രാജ്യസഭാ സീറ്റ് അവർക്ക് തന്നെ നൽകുന്ന കീഴ്വഴക്കം നേരത്തേ എൽജെഡിയോട് എൽഡിഎഫ് സ്വീകരിച്ചിരുന്നു. അതേ മാനദണ്ഡം ജോസ് കെ. മാണിയ്ക്കും ബാധകമായിരിക്കുമെന്നാണ് വിവരം. അതേസമയം, ജോസ് കെ. മാണി ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനിടയില്ല. പകരം സ്റ്റീഫൻ ജോർജ് അടക്കമുള്ളവരാണ് കേരളാ കോൺഗ്രസ്-എമ്മിന്റെ പരിഗണനയിലുള്ളത്. നവംബർ 29നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.