25 October, 2021 12:46:23 AM
മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണം; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാന്‍ സാധ്യതയുണ്ട്. ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
എന്നാൽ ആശങ്ക വേണ്ടെന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് പറയുന്നത്. ഡാമിലെ സ്ഥിതി ഓരോ മണിക്കൂറിലും വിലയിരുത്തുന്നുണ്ട്. കേന്ദ്ര ജലകമ്മീഷന്റെയും മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടേയും ചെയർമാൻമാരോട് നടപടികൾ ആവശ്യപ്പെട്ടു. തമിഴ്നാട് ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.