17 October, 2021 02:09:19 PM
കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; തെരച്ചിൽ അവസാനിപ്പിച്ചു

കോട്ടയം: കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഒരു കുടുംബത്തിലെ ആറ് പേർ ഉൾപ്പടെ 11 പേരാണ് ഇവിടെ മരിച്ചത്. ഫയർഫോഴ്സിന്റെയും സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ എട്ടു പേരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ കൂട്ടിക്കലിലെ തെരച്ചിൽ പൂർണമായും അവസാനിപ്പിച്ചു. അതേസമയം, കൊക്കയാറിൽ എട്ടു പേർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഏഴ് വീടുകൾ ഇവിടെ പൂർണമായും തകർന്നു. ഡോഗ് സ്ക്വാഡിനെയും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.