16 October, 2021 09:55:56 AM
ഇടിവെട്ട് മഴയുണ്ടാകും: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തലസ്ഥാനത്ത് വെള്ളപൊക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിനിടെ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് അടിക്കാനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്ത് മഴയെ തുടർന്ന് പലസ്ഥലങ്ങളിലും വെള്ളെക്കെട്ട് രൂപപ്പെട്ടു.
രണ്ടു ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്ര ഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 20 സെന്റിമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കാണ് സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. ശ നിയാഴ്ച അർധരാത്രി വരെ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരു തെന്നു മുന്നറിയിപ്പുണ്ട്.