27 September, 2021 10:45:45 PM


801 കോടി പിരിച്ചു ; പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തണമെന്ന ഹര്‍ജിയില്‍ നോട്ടീസ്



കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാല് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയപാത അതോറിറ്റി, ടോള്‍ പിരിവ് നടത്തുന്ന കമ്ബനി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ദേശീയപാത നിര്‍മാണത്തിനു ചെലവായ തുകയില്‍ കൂടുതല്‍ ഇതിനകം കമ്ബനി പിരിച്ചെന്നു കാണിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദേശീയപാതയുടെ നിര്‍മാണത്തിന് 721.17 കോടി രൂപ മാത്രമാണ് ചെലവിട്ടത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് ആരംഭിക്കുന്നത്. ജൂണ്‍ 2020 വരെ കമ്ബനി 801.6 കോടി രൂപ പിരിച്ചതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

വരവു ചെലവു കണക്കുകളുടെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടെ ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം, നിര്‍മാണ ചെലവ് ലഭിച്ചാല്‍ ആ ഭാഗത്തെ ടോള്‍ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാന്‍ കമ്ബനി ബാധ്യസ്ഥരാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഹര്‍ജി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K