24 September, 2021 10:26:56 PM
മുല്ലപ്പെരിയാർ ബോംബ് വച്ചു തകർക്കും; പോലീസ് ആസ്ഥാനത്തു ഭീഷണി സന്ദേശം

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടു ബോംബ് വച്ചു തകർക്കുമെന്നു പോലീസ് ആസ്ഥാനത്തു ഭീഷണി സന്ദേശമെത്തി. ഇതിനായി ബോംബ് സ്ഥാപിച്ചതായും പോലീസ് ആസ്ഥാനത്തെ കണ്ട്രോൾ റൂമിൽ ലഭിച്ച സന്ദേശത്തിൽ പറയുന്നു. ഇതേ തുടർന്നു മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്താൻ നിർദേശം നൽകി.
പോലീസ് ബോംബ്, ഡോഗ് സ്ക്വാഡുകൾ മുല്ലപ്പെരിയാറിൽ പരിശോധന നടത്താൻ തുടങ്ങി. വൈകുന്നേരത്തോടെയാണ് ഭീഷണി ഫോണ് സന്ദേശമെത്തിയത്. ഫോണ് കോൾ സംബന്ധിച്ച വിവരങ്ങളും പോലീസ് ശേഖരിച്ചു വരുന്നതായി പോലീസ് ഉന്നതർ അറിയിച്ചു.