22 September, 2021 11:18:11 PM
മന്ത്രി വാസവൻ പാലായ്ക്ക് പോയത് ബിഷപ്പിനെ പിന്തുണയ്ക്കാനല്ല - മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി വി.എൻ. വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതു ബിഷപ്പിന്റെ നിലപാടിനു പിന്തുണ നൽകാനല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും ഒരുമിച്ചു പങ്കെടുക്കേണ്ട ഒരു ചടങ്ങുണ്ടായിരുന്നു. വാസവന് അതിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. പാലാ ബിഷപ് ക്ഷണിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു മാത്രമാണ് ബിഷപ്സ് ഹൗസിൽ പോയത്. ബിഷപ്പിന്റെ നിലപാടിനെ പിന്താങ്ങുന്ന സമീപനമല്ല സർക്കാരിന്റേത് എന്നു വ്യക്തമല്ലേ എന്നു മുഖ്യമന്ത്രി ചോദിച്ചു.