17 September, 2021 02:32:28 AM
ബംഗളൂരുവിൽ മയക്കുമരുന്ന് ഫാക്ടറി; രണ്ടു കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു
ബംഗളൂരു: ബംഗളൂരു നഗരത്തിൽ നൈജീരിയൻ പൗരന്റെ നേതൃത്വത്തിൽ വാടകവീട്ടിൽ പ്രവർത്തിച്ചുവന്നിരുന്ന മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തി. രഹസ്യ വിവരത്തെത്തുടർന്ന് സിറ്റി ക്രൈംബ്രാഞ്ചിന്റെ നാർകോട്ടിക്സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇലക്ട്രോണിക്സ് സിറ്റി ഫേസ് ഒന്ന് ചാമുണ്ഡി ലേഔട്ടിലെ വീട്ടിൽ മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തിയത്. ഇവിടെനിന്ന് മാരക മയക്കുമരുന്നായ ക്രിസ്റ്റൽ രൂപത്തിലുള്ള നാലു കിലോഗ്രാം എംഡിഎംഎ കണ്ടെടുത്തു. രണ്ടു കോടി രൂപ വിലമതിക്കുന്നതാണിത്.
കൂടാതെ മയക്കുമരുന്ന് നിർമിക്കാനുപയോഗിക്കുന്ന അസെറ്റോൺ, ഹൈപ്പോ ഫോസ്ഫറസ് ആസിഡ്, സോഡിയം ഹൈഡ്രോക്സൈഡ്, ആസിഡ് എന്നിവയും കണ്ടെത്തി. ഇവിടെ ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ ഗുളികകൾ നിർമിച്ച് കർണാടകയിലും വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വില്പന നടത്തിയിരുന്നതായി സിറ്റി പോലീസ് ജോയിന്റ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ അറിയിച്ചു.