13 September, 2021 04:25:36 PM
അതിതീവ്ര മഴയ്ക്ക് സാധ്യത: തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതാണ് ശക്തമായ മഴയ്ക്ക് സാഹചര്യമൊരുക്കുന്നത്. രൂക്ഷമായ കടൽക്ഷോഭത്തിനും ശക്തമായ തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ബീച്ചുകളിൽ പോകുന്നതും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.