13 September, 2021 12:02:09 PM
മകന് മുന്നില്‍ ലൈംഗികബന്ധം; വനിതാ പൊലീസ് കോണ്‍സ്റ്റബിളും ഓഫീസറും അറസ്റ്റില്‍

ജയ്പൂര്‍: മകന് മുന്നില്‍ മേലുദ്യോഗസ്ഥനുമായി ശരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസിൽ ജയ്പൂര്‍ കമ്മീഷണേറ്റിലെ വനിതാ കോണ്‍സ്റ്റബിളും ഉദ്യോഗസ്ഥനും അറസ്റ്റില്‍. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് വനിതാ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിലെ നീന്തൽക്കുളത്തിൽ യുവതിയുമായി ശരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട രാജസ്ഥാന്‍ പൊലീസ് സര്‍വീസിലെ (RPS) അജ്മല്‍ ബെവാറിലെ ഹീരാലാല്‍ സെയ്‌നിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആറു വയസുള്ള മകന് മുന്നിലെ ലൈംഗിക ബന്ധത്തിന് പോക്‌സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ആര്‍പിഎസ് ഉദ്യോഗസ്ഥനേയും വനിതാ കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ വനിതാ കോണ്‍സ്റ്റബിളിനെ ഈ മാസം 17 വരെ റിമാന്‍ഡില്‍ വിട്ടതായി അഡീഷണല്‍ എസ്പി ദിവ്യ മിട്ടല്‍ പറഞ്ഞു. ജൂലൈ പത്തിനായിരുന്നു സംഭവം.
യുവതിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി അജ്മീറിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തല്‍കുളത്തില്‍ വെച്ച് ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം വാട്‌സാപ്പ് സ്റ്റാറ്റസ് ആവുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ദൃശ്യം കണ്ട വനിതാ കോൺസ്റ്റബിളിന്‍റെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്.