31 August, 2021 11:41:31 AM
കോണ്‍ഗ്രസ് വിടാൻ തീരുമാനിച്ച നിലപാട് സ്വാഗതാർഹം: ഗോപിനാഥിന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രശംസ

പാലക്കാട്: കോണ്‍ഗ്രസിൽ നിന്നും രാജിവച്ച എ.വി.ഗോപിനാഥിനെ പ്രശംസകൊണ്ട് മൂടി സിപിഎം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. നല്ല ജനപിന്തുണയുള്ള നേതാവാണ് ഗോപിനാഥ്. താഴെത്തട്ടിൽ ജനങ്ങൾക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. കോണ്‍ഗ്രസ് വിടാൻ തീരുമാനിച്ച നിലപാട് സ്വാഗതാർഹമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് വിട്ടുവെന്ന പ്രഖ്യാപിച്ചതിന് പിന്നാലെ പിണറായി വിജയനെ വാനോളം പുകഴ്ത്തി ഗോപിനാഥും രംഗത്തെത്തിയിരുന്നു. പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതുല്യനായ, ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവുമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ എച്ചില് നക്കും എന്ന് പറഞ്ഞാല്‍ അതിലും അഭിമാനിക്കുന്നുവെന്നാണ് ഗോപിനാഥ് പറഞ്ഞത്.