28 August, 2021 08:07:12 PM
മലബാർ കലാപവിവാദം സാതന്ത്ര്യ സമരത്തെക്കുറിച്ച് ധാരണയില്ലാത്തവർ ഉയർത്തിയത് - മുഖ്യമന്ത്രി
തിരുവനന്തപുരം: മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദം ഇന്ത്യൻ സാതന്ത്ര്യസമര പ്രസ്ഥാനത്തെക്കുറിച്ച് ധാരണയില്ലാത്ത കൂട്ടർ ഉയർത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നെന്ന് തർക്കമില്ലാത്തതും നിഷേധിക്കാനാവാത്തതുമായ ചരിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയംകുന്നനും അനുയായികളും സ്വാതന്ത്ര്യ സമരസേനാനികളാണ്. ബ്രിട്ടീഷുകാരെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ പ്രവർത്തിച്ചത്. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ ഭാഗമായി അവരെ സഹായിച്ച എല്ലാവരെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എതിർത്തിട്ടുണ്ട്. ജന്മിമാർക്കെതിരായ സമരം കൂടിയായിരുന്നു മലബാർ കലാപമെന്നും മുഖ്യമന്ത്രി പറഞ്ഞു.