23 August, 2021 08:42:59 PM
അഫ്ഗാനിൽ കുടുങ്ങിയ മലയാളി കന്യാസ്ത്രിയെ താജിക്കിസ്ഥാനില്‍ എത്തിച്ചു
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളി കന്യാസ്ത്രി സിസ്റ്റർ തെരേസ ക്രാസ്റ്റ ഉൾപ്പെടെ 80 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തെ താജിക്കിസ്ഥാനിൽ എത്തിച്ചു. അമേരിക്കൻ വിമാനത്തിലാണ് ഇവരെ എത്തിച്ചത്. ഇവരെ അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക് എത്തിക്കും. ഇറ്റാലിയൻ സ്കൂളിലെ അധ്യാപിക ആയിരുന്നു കാസർഗോഡ് സ്വദേശിയായ സിസ്റ്റർ തെരേസ ക്രസ്റ്റ.
അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി കൂടുതൽ വിമാനങ്ങൾ ചൊവ്വാഴ്ച എത്തുമെന്നാണ് വിവരം. താജിക്കിസ്ഥാനിലേക്ക് മാറ്റിയവർ ഉൾപ്പെടെ ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഈ മാസം 15ന് താലിബാൻ കാബൂൾ കീഴടക്കിയത് മുതൽ ആരംഭിച്ച രക്ഷാ ദൗത്യമാണ് അന്തിമഘട്ടത്തിലേക്ക് അടുക്കുന്നത്.