18 August, 2021 06:03:22 PM
പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഭൂചലനം; നിരവധി വീടുകളില്‍ വിള്ളല്‍

തൃശൂര്‍; പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം. തൃശൂരില്‍ പീച്ചി, പട്ടിക്കാട് മേഖലയിലും പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയായ പാലക്കുഴിയിലുമാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തി. ഭൂചലനത്തില്‍ നിരവധി വീടുകളുടെ ഭിത്തികളില്‍ വിള്ളലുണ്ടായിട്ടുണ്ട്. പനംകുറ്റി, വാല്‍ക്കുളമ്പ്, പോത്തുചാടി മേഖലയിലും ഭൂചനത്തിന്റെ പ്രതിഫലനമുണ്ടായി.