12 August, 2021 12:39:18 PM
വിദ്യാര്‍ത്ഥികള്‍ക്ക് പത്തു കിലോ അരി; 782 രൂപയുടെ കിറ്റുമായി ഭക്ഷ്യഭദ്രതാ പദ്ധതി ഇന്നുമുതൽ

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശിവന്‍ കുട്ടിയാണ് നിര്‍വ്വഹിക്കുക. ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന അലവന്‍സ് ലഭിക്കും. സ്‌കൂളുകള്‍ തുറക്കുന്നത് വരെയുള്ള അലവന്‍സാണ് നല്‍കുക.
8-ാം ക്ലാസ്സ് വരെ പഠിക്കുന്ന 29,52,919 കുട്ടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നത്. യു പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 10 കിലോ അരിയും പ്രീപ്രൈമറി,പ്രൈമറി വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 6 കിലോ അരിയും സര്‍ക്കാര്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് 497 രൂപയുടെ കിറ്റാണ് സര്‍ക്കാര്‍ നല്‍കുന്നത്. യു പി വിഭാഗത്തില്‍ നല്‍കുന്ന കിറ്റുളില്‍ 1 കിലോ ചെറുപയര്‍,തുവരപ്പരിപ്പ്,1 കിലോ ഉയുന്നപ്പരിപ്പ് , 2 ലീറ്റര്‍ വെളിച്ചെണ്ണ, 1 കിലോ റവ, കപ്പലണ്ടി മിഠായി എന്നിവ ഉണ്ടാകും.
പ്രൈമറി,പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം തുവരപ്പരിപ്പ്് , 500 ഗ്രാം ഉയുന്ന്പ്പരിപ്പ് 1 കിലോ റവ, 1 കിലോ റാഗിപ്പൊടി, 1 ലിറ്റര്‍ വെളിച്ചെണ്ണ, കപ്പലണ്ടി മിഠായി, 100 ഗ്രാം കടല എന്നവയാണ് ഉണ്ടാകുക. കോവിഡ് പ്രേട്ടോകോള്‍ പാലിച്ചായിരിക്കും കിറ്റ് വിതരണം. സ്‌കൂളുകളില്‍ കിറ്റുകള്‍ വിതരണത്തിന് എത്തിക്കുന്നത് സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയായിരിക്കും