28 July, 2021 12:15:35 PM
സുപ്രിം കോടതി വിധി: മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണം; മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം - പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. വിചാരണ നേരിടുന്നയാൾ മന്ത്രിയായി തുടരുന്നത് നിയമവ്യവസ്ഥയ്ക്ക് ചേരുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും സതീശൻ കൂട്ടിച്ചേർത്തു.