28 July, 2021 12:07:22 PM
സുപ്രീംകോടതി വിധി അംഗീകരിക്കുന്നു; നിരപരാധിത്വം തെളിയിക്കും - മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. വിചാരണ കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു. ശിവൻകുട്ടി ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഇന്ന് വിധിച്ച പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട കാര്യമില്ല. കേസും ശിക്ഷയുമെല്ലാം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി.