30 May, 2021 10:31:21 PM
മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ട് എത്തിക്കേണ്ട; വാട്സ്ആപ്പ് മുഖേന മതി - വിദ്യാഭ്യാസമന്ത്രി
കോഴിക്കോട്: ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ വീടുകളിൽ മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്.ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ സന്ദേശം വാട്സ്ആപ്പ് മുഖേന കുട്ടികളുടെ വീടുകളിൽ എത്തിച്ചാലും മതിയാകും.
തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക സംഘടനകള്‍ തെറ്റിദ്ധരിച്ചതാണ് വിവാദത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാഠപുസ്തകങ്ങളുടെ വിതരണം ജൂണ്‍ 15നുളളില്‍ പൂര്‍ത്തിയാക്കും. പാഠപുസ്തകങ്ങളുടെ അച്ചടി 90 ശതമാനം പൂര്‍ത്തിയായി. ഡിജിറ്റല്‍ ക്ലാസുകളുടെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.