28 May, 2021 12:55:56 PM


ലക്ഷദ്വീപ് അഡ്മിനിട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് സ്റ്റേയില്ല; കേന്ദ്രം നിലപാട് അറിയിക്കണം



കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജിയിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം. രണ്ടാഴ്ചയ്ക്കകം കേന്ദ്രസർക്കാർ മറുപടി നൽകണം. അതുവരെ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് നിർദ്ദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ലക്ഷദ്വീപിലെ പുതിയ കോവിഡ് പ്രോട്ടോകോൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീൽ ഹൈക്കോടതി തള്ളുകയും ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.


ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. അഡ്മിനിസ്ട്രേറ്ററുടെ നയപരമായ തീരുമാനങ്ങളാണിത്. അതില്‍ ഇടപെടുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി തള്ളിയത്. ലക്ഷദ്വീപിലെ സാംസ്കാരിക തനിമ തകര്‍ക്കുന്ന പരിഷ്കാരങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മറ്റൊരു ബഞ്ചില്‍ വന്നിരുന്നു. ഇതില്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K