07 May, 2021 11:40:44 AM


കുഴല്‍ കിണറില്‍ വീണ കുട്ടിയെ പതിനാറ് മണിക്കൂറിന് ഒടുവില്‍ രക്ഷപ്പെടുത്തി



ജയ്പൂര്‍: രാജസ്ഥാനില്‍ തൊണ്ണൂറടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ വീണ നാലു വയസ്സുകാരനെ പതിനാറ് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച്ച രാവിലെ പത്ത് മണിയോടെ കൂട്ടുകാരുമൊത്ത് പാടത്ത് കളിക്കുകയായിരുന്ന കുട്ടി, തുറന്നിട്ട കിണറ്റിലേക്ക് വീഴുകയായിരുന്നു.


പ്രദേശത്ത് പുതുതായി പണികഴിപ്പിച്ച കിണറ്റിലേക്കാണ് കുട്ടി വീണത്. കേന്ദ്ര - സംസ്ഥാന ദ്രുതകര്‍മ സേനയുടെ സംയുക്തമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് കുട്ടിയെ പുറത്തിറക്കാനായത്. കുട്ടി സുരക്ഷിതനാണെന്നും, ആശുപത്രിയില്‍ പ്രവേശിച്ച കുട്ടി നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.


കിണറ്റിലകപ്പെട്ട കുട്ടിക്ക് പൈപ്പ് വഴി ഓക്‌സിജന്‍ എത്തിച്ച് നല്‍കിയിരുന്നു. തത്സമയ നിരീക്ഷണത്തിനായി സി.സി.ടി.വി ക്യാമറയും കിണറ്റിലേക്ക് കെട്ടിയിറക്കി. രാജസ്ഥാന്‍ ഡിസാസ്റ്റര്‍ റാപ്പിഡ് ഫോഴ്‌സിന് പുറമെ, ഗാന്ധിനഗര്‍, വഡോദര, അജ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K