28 April, 2021 11:15:14 AM
ബോട്ട് അപകടം; നാവികസേനയുടെ യുദ്ധക്കപ്പലും വിമാനവും തെരച്ചിലിന്
കൊച്ചി: കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലിടിച്ച് തകര്‍ന്ന സംഭവത്തില്‍ തിരച്ചില്‍ ശക്തമാക്കി തീരസംരക്ഷണ സേനയും നാവിക സേനയും. നാവിക സേനയുടെ യുദ്ധക്കപ്പലും തെരച്ചിലില്‍ പങ്കുചേര്‍ന്നു. നാവിക സേനയുടെ ഡോണിയര്‍ വിമാനം ഉപയോഗിച്ച് ഏരിയല്‍ സര്‍ച്ചിംഗും നടത്തുന്നുണ്ട്. ബോട്ടിന് ഒപ്പമുണ്ടായിരുന്ന വള്ളം കണ്ടെത്തി. പാതി മുങ്ങിയ നിലയിലാണ് വള്ളം കണ്ടെത്തിയത്. തിരച്ചിലിനായി രാജ്യം ഒമാന്‍ തീരസേനയുടെ സഹായം തേടിയിട്ടുണ്ട്.
ഗോവയ്ക്കും കാര്‍വാരിനും ഇടയില്‍ 600 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മേഴ്സിഡസ് എന്ന ബോട്ട് കപ്പലിടിച്ചു തകര്‍ന്നത്. സഹായം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ സംഘടന പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചിരുന്നു. ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഒമാന്‍ തീരത്തോട് ചേര്‍ന്ന് ആയതിനാല്‍ ഒമാന്റെ സഹായം തേടണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നാണ് ആവശ്യം.